‘പലവക’ വിഭാഗത്തിന്റെ ശേഖരം

പരന്നലോകത്തിലെ ജീവിതം

മേരിക്കയിലെത്തിയിട്ട്‌ ഈ നവംബര്‍ 16ന്‌ ഒരു വര്‍ഷമായി. ജീവിതത്തില്‍ അവസാന ലക്ഷ്യമായി ഞാനും ജീവിതത്തിന്‍റെ നല്ലപാതിയും മാറ്റിവച്ചിരുന്ന സ്ഥലം. ഒടുവില്‍ ഇവിടെയും ഞങ്ങളെത്തി. ഇതാ ഒരു വര്‍ഷം!!

ര്‍ത്തുനോക്കുമ്പോള്‍ ഒരിക്കലും ഇവിടെ വരരുത്‌ എന്ന ഞങ്ങളുടെ പഴതീരുമാനം അത്ര ബുദ്ധിപരമായിരുന്നില്ല എന്നു തോന്നുന്നു. ഇപ്പോള്‍ ആ തീരുമാനം ഒന്നു മാറ്റിയെഴുതിയിരിക്കുന്നു കേട്ടോ. ജീവിതം ഒരു സഞ്ചാരമാക്കുക. ജനിച്ച നാടും വളര്‍ന്ന വീടും മനസിനുള്ളിലാക്കുക. പരന്ന ലോകത്തിന്‍റെ എല്ലാ കോണുകളും കഴിയുന്നത്ര കാണുക. ഒടുവില്‍ തുടങ്ങിയിടത്തു തിരിച്ചെത്തുക. അപ്പോള്‍ മനസിലാകും. എന്ത്‌?. ഭൂമി പരന്നതല്ല, ഉരുണ്ടുതന്നെ.

ങ്ങനെ ചിന്തിച്ചപ്പോഴാണ്‌ പണ്ട്‌ പള്ളി ഗലിലിയോയെ ശിക്ഷിച്ചതിന്‍റെ പൊരുള്‍ പിടികിട്ടിയത്‌. ഭൂമി ഉരുണ്ടതാണെന്നത്‌ ഒരു പ്രമാണമായി കരുതിയാല്‍ മനുഷ്യരാരും സഞ്ചാരികളാകില്ല എന്നാവാം സഭ കരുതിയത്‌. എന്‍റെ അനുഭവം വച്ചു പറയുകയാ. ചെറിയ ക്ലാസില്‍ പഠിച്ചപ്പോള്‍ ആരോ പറഞ്ഞതുകൊണ്ട്‌ ഞാനും വിശ്വസിച്ചു ഭൂമി ഉരുണ്ടുതന്നെ. ചുറ്റുമുള്ള ലോകം പരന്നുകിടന്നിട്ടും ഈ പഠിച്ചത്‌ ശരിയാണോ എന്ന് പരീക്ഷിച്ചുനോക്കാന്‍ ശ്രമിച്ചതേയില്ല.

പ്പോള്‍ ഞാന്‍ ആ കണ്ടെത്തലിലാണ്‌. ലോകത്തിന്റെ ഈ അറ്റത്തുനിന്ന് എന്‍റെ ലോകമായ മറ്റേ അറ്റത്ത്‌ എത്തട്ടെ; അപ്പോള്‍ ഞാനും പറയാം പഠിച്ചതൊക്കെ ശരിതന്നെയെന്ന്.